Kerala

പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു

രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്.

പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു.