Thiruvananthapuram

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികള്‍; ലക്ഷ്യ ലേബര്‍ റൂം, ശശു പരിപാലന വിഭാഗം, ഒപി, അത്യാഹിത വിഭാഗങ്ങള്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17ന് ഉച്ചയ്ക്ക് 2.30ന് ആരോഗ്യ മന്ത്രി നിര്‍വഹിക്കും. നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി, എഎ റഹീം എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യ പ്രഭാഷണം നടത്തും.

 

  • നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ലേബര്‍ റൂം സജ്ജമാക്കിയത്. പുതിയ ലക്ഷ്യ ലേബര്‍ റൂമില്‍ ഒരേ സമയം 20 പേര്‍ക്ക് പ്രസവം നടത്താന്‍ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ന്യൂ ബോണ്‍ റീസസ്സീറ്റേഷന്‍, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രയാജ് സംവിധാനവും ലക്ഷ്യ മാനദണ്ഡം അനുസരിച്ച് പ്രസവശേഷം ഇമ്മീഡിയേറ്റ് പോസ്റ്റ്നേറ്റല്‍ കെയര്‍ ഉള്‍പ്പെടെ നല്‍കുവാന്‍ സാധിക്കുന്ന എല്‍.ഡി.ആര്‍ മാതൃകയിലാണ് പുതുക്കിയ ലേബര്‍ റൂം നിര്‍മ്മിച്ചിട്ടുള്ളത്. നവീകരിച്ച ലേബര്‍ റൂമില്‍ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനിംഗ്, മെഡിക്കല്‍ ഗ്യാസസ് പൈപ്പ് ലൈന്‍, കൂടാതെ വേദനരഹിത പ്രസവം എന്നീ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെ.എം.എസ്.സി.എല്‍. വഴിയാണ് ഉപകരണങ്ങളും സംവിധാനങ്ങളും വിതരണം നടത്തിയത്.

 

  • നവീകരിച്ച നവജാത ശിശു പരിപാലന വിഭാഗം

5 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. നവീകരിച്ച നവജാത ശിശു പരിപാലന വിഭാഗത്തില്‍ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നേഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗണ്‍സിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

  • നവീകരിച്ച ഒ.പി, അത്യാഹിത വിഭാഗം

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴിച്ച് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചു. ക്യാബിനുകള്‍ തിരിച്ച് 4 ഗൈനക്കോളജി ഒ.പി, ബ്രെസ്റ്റ് ഫീഡിംഗ് കോര്‍ണര്‍, മൈനര്‍ പ്രൊസിജിയര്‍ റൂം, ഒ.പി, ഐ.പി, കാസ്പ്പ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, കാഷ് കൗണ്ടര്‍, പ്രീ ചെക്ക് ഏര്യ, ഫാര്‍മസി എന്നിവ ഒ.പി വിഭാഗത്തിലും ട്രയാജ്, പരിശോധന മുറി, 10 കിടക്കകള്‍ ഉള്‍പ്പെടുന്ന അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറികള്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ റൂം, ഇ.സി.ജി, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, എപ്പിലപ്സി ക്ലിനിക്ക്, സ്നേഹാ ക്ലിനിക്ക്, മെഡിക്കോ ലീഗല്‍ കേസുകളുടെ പരിശോധനാ മുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

CONTENT HIGH LIGHTS; Various projects at Thaikkad Women’s and Children’s Hospital; The Health Minister will inaugurate Lakshya Labor Room, Child Care Unit, OP and Emergency Departments

Latest News