Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കളരിപ്പയറ്റ്: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നീക്കം അപലപനീയമെന്ന് അബ്ദു റഹിമാന്‍, മത്സരയിനമാക്കാനാകില്ലെന്ന് പി.ടി. ഉഷ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2025, 04:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉത്തരാഖണ്ഡില്‍ ജനുവരി 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) നടപടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. കളരിപ്പയറ്റിനെ മാറ്റി നിര്‍ത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നാണ് മന്ത്രിയുടെ വാദം.

ദേശീയ ഗെയിംസിനുള്ള മത്സര ഇനങ്ങള്‍ തീരുമാനിക്കുന്നത് ഐഒഎ ആണ്. മലയാളിയായ പി ടി ഉഷ അദ്ധ്യക്ഷയായിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ഒഴിവാക്കലുണ്ടായത് അമ്പരപ്പിച്ചു. കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ, ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല. ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളരിപ്പയറ്റ് പോലുള്ള പരമ്പരാഗത കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നത് കേന്ദ്ര കായികനയത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് ഐഒഎയുടെ നടപടി. ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം ഉയരണം.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകളാണ് കേരളം കളരിപ്പയറ്റില്‍ നേടിയത്. ഇത്തവണ കായികതാരങ്ങള്‍ എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കിയതാണ്. 2015ല്‍ കേരളം ആതിഥ്യം വഹിച്ച 35-ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്ന് പ്രദര്‍ശനയിനമായിരുന്നു. കേരളത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2023 ഗോവ ഗെയിംസില്‍ മത്സരയിനമായി. എന്നാല്‍, ഇത്തവണ പ്രദര്‍ശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. ഈ നീക്കം സംശയാസ്പദമാണ്. മദ്ധ്യപ്രദേശില്‍ നിന്നുള്ള പരമ്പരാഗത കായിക ഇനമായ മല്ലഖാമ്പ് 36-ാം ദേശീയ ഗെയിംസിലാണ് ആദ്യമായി ഉള്‍പ്പെടുത്തുന്നത്. ഇത്തവണയും മല്ലഖാമ്പ് മത്സരയിനമാണ്. ലോകം അംഗീകരിച്ചിട്ടുള്ള ആയോധനകലയാണ് കളരിപ്പയറ്റ്. ഈ പരമ്പരാഗത കായികയിനത്തെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആളാണ് ഐഒഎ അദ്ധ്യക്ഷ. അവര്‍ തന്നെ കളരിപ്പയറ്റിനെതിരെ ഗൂഢതാല്‍പ്പര്യം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് ഉഷ നേരത്തേ തന്നെ മുഖംതിരിച്ചതായി പരാതിയുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

 

ReadAlso:

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

കേരളത്തിലെ എല്ലാ ഹാജിമാരും അറഫ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്‍

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരിച്ച് ബിനോയ് വിശ്വം | Benoy Viswam slams Governor Rajendra Arlekar

Tags: PT USHAIndian Olympic AssociationSPORTS MINISTER V ABDU RAHIMAN38th National Games UttarakhandIndian Olympic Association President P T Usha

Latest News

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ഓട്ടോറിക്ഷാ ഡ്രൈവറിന്റെ ലക്ഷങ്ങളുടെ ബിസിനസ് തന്ത്രത്തില്‍ ഞെട്ടി ബെഗംളൂരുവിലെ സംരംഭകന്‍, ഇത് കൊള്ളം, ഈ സേവനം സത്യമാണോ?

ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു; റഫാല്‍ യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും | dassault-tata-tie-up-to-manufacture-rafale-fighter-jets-parts-in-india

കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സർക്കാറിന് മറുപടിയുമായി എത്തിയിരിക്കുക ആണ് ഗവർണർ രാജേന്ദ്ര ആർലേക്കർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.