ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ നാലാമത്തെ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കി. ഇതില്‍ 9 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ വസീര്‍പൂര്‍, ഡല്‍ഹി കാന്ത്, സംഗം വിഹാര്‍, ത്രിലോക്പുരി, ഷഹ്ദാര, ബാബര്‍പൂര്‍, ഗോകല്‍പൂര്‍, ബവാനയില്‍ രവീന്ദ്ര കുമാര്‍ (ഇന്ദ്രരാജ്), ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് ശിഖ റായി എന്നിവിടങ്ങളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇതുവരെ 68 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനുള്ള എല്ലാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിന് ഒരു ഘട്ടമായി നടക്കും. ഫെബ്രുവരി എട്ടിന് ഫലം വരും.
ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഒരു തിരിച്ചുവരവിലേക്കാണ് ബിജെപി നോട്ടമിട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമിപയോഗിച്ചുകൊണ്ടുള്ള തന്ത്രത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ബിജെപി, വരാനിരിക്കുന്ന 2025 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുമായും (എഎപി) അതിന്റെ നേതാവ് അരവിന്ദ് കെജ്രിവാളുമായും നേര്‍ക്കുനേര്‍ മത്സരമാണ് നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. തലസ്ഥാനത്ത് 27 വര്‍ഷത്തെ കടുത്ത തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ബി.ജെ.പി ഉറച്ചുനില്‍ക്കുമ്പോള്‍, തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്താനും രാജ്യതലസ്ഥാനത്ത് തുടരുമെന്നുള്ളു ആത്മവിശ്വാസത്തിലാണ് എഎപി. 2015 ലും 2020 ലും തുടര്‍ച്ചയായി രണ്ട് ആം ആദ്മി പാര്‍ട്ടി തൂത്തുവാരി രൂപപ്പെടുത്തിയ ഡല്‍ഹിയുടെ രാഷ്ട്രീയ ഭൂപ്രകൃതി ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്. അതിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി, ജാതിയുടെ ചലനാത്മകതയും പ്രാദേശിക സ്വാധീനവും കണക്കിലെടുത്ത് പ്രധാന മണ്ഡലങ്ങളിലുടനീളം ബിജെപി പ്രമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.