വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാവുന്ന ഉച്ചയൂണ് വിഭവമാണിത്.
ചേരുവകൾ
തേങ്ങ
കറിവേപ്പില
പച്ചമുളക്
മഞ്ഞൾപ്പൊടി
ചുവന്നുള്ളി
വെളുത്തുള്ളി
ഇഞ്ചി
പുളി
നത്തോലി
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയതിലേക്ക് എരിവിനനുസരിച്ച് പച്ചമുളക് ചേർത്ത് അരച്ചെടുക്കുക.
ഒരു പാത്രത്തിലേക്ക് അരച്ച തേങ്ങ ചേർക്കുക.
അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് പച്ചമുളക് അരിഞ്ഞതും, ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചൂ ചൂടാക്കുക.
കുറച്ച് വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതു ചേർത്തിളക്കുക.
ഒപ്പം അരപ്പ് പുരട്ടി വച്ചിരിക്കുന്ന മീൻ ചേർക്കുക. പുളി കുതിർത്തു വച്ച വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക.
നന്നായി വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം.
content highlight: netholi-thoran-instant-recipe