Recipe

ചൂടൻ അപ്പത്തിന് നാടൻ മട്ടൺ സ്റ്റ്യൂ ആയാലോ ? – mutton stew

ബീഫ് കഴിഞ്ഞാൽ അതിലും രുചികരമായ മറ്റൊന്നാണ് മട്ടൺ. ഈ മട്ടൺ കൊണ്ട് രുചികരമായ ഒരു സ്റ്റ്യൂ തയ്യാറാക്കിയാലോ? കഴിച്ചു തുടങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റ് കാലിയാകും വിഭവം വേഗം തയ്യാറാക്കിയാലോ.

ചേരുവകൾ

  • മട്ടൺ – 600 ഗ്രാം
  • സവാള – 2 എണ്ണം
  • പച്ചമുളക് – 5-6 എണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • ഇഞ്ചി- ആവശ്യത്തിന്
  • വെളുത്തുള്ളി – 3 എണ്ണം
  • കുരുമുളകുപൊടി- ആവശ്യത്തിന്
  • തേങ്ങാപ്പാൽ- ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ്- ആവശ്യത്തിന്
  • കാരറ്റ്- ആവശ്യത്തിന്
  • ഗരംമസാല- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേയ്ക്ക് അഞ്ച് ഏലയ്ക്ക, 15 ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച് ഗരംമസാല തയ്യാറാക്കിയെടുക്കാം. ശേഷം അവശ്യമായ മട്ടൺ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്ത്. അതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം. അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി. 15 മിനിറ്റിനു ശേഷം അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേയ്ക്കു സവാള ചേർക്കാം. അവ വെന്തു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി വഴറ്റാം. ഇതിലേയ്ക്ക് വേവിച്ചു വെച്ചിരിക്കുന്ന മട്ടൺ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം. കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാം. ശേഷം വിളംബാം.

STORY HIGHLIGHT : mutton stew