കട്ലറ്റ് തയ്യാറാക്കാം
ചേരുവകൾ
അവൽ- 1 കപ്പ്
ഉരുളക്കിഴങ്ങ്- 2
കാരറ്റ്- 1
ഗ്രീൻപീസ്- 1/2 കപ്പ്
സവാള- 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
വെള്ളം- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിയില- 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കാം.
ഒരു പാനിൽ അൽപം വെള്ളമെടുത്ത് ഉപ്പ് ചേർക്കാം, അതിൽ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാം.
ചൂടാറിയതിനു ശേഷം അതിൻ്റെ തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
ഗ്രീൻ പീസും അതുപോലെ വേവിച്ചു മാറ്റി വയ്ക്കാം.
അവൽ കുതിർത്തിതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചക്കറികൾ ചേർത്ത് ഉടച്ചെടുക്കാം.
ഒപ്പം ഉരുളക്കിഴങ്ങ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, മല്ലിയില എന്നിവ ചേർക്കാം.
മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ഇളക്കി യോജിപ്പിക്കാം.
വറുത്ത അവൽ പൊടിച്ചു വയ്ക്കാം.
കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും അൽപം എടുത്ത് ഉരുളകളാക്കി ചെറുതായി പരത്തി വറുത്ത അവലിൽ മുക്കി വയ്ക്കാം.
ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി അതിൽ ഇവ വറുക്കാം. അവൽ കട്ലെറ്റ് ചൂടോടെ കഴിച്ചു നോക്കൂ.
content highlight: crispy-cutlet-snack-instant-recipe