ബെംഗളൂരു: മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യത്തിലെ ശബ്ദം യെഡിയൂരപ്പയുടേതാണെന്ന് സ്ഥിരീകരിച്ചതായും വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെഡിയൂരപ്പയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ ഇന്നു വീണ്ടും വാദം കേൾക്കും. വസ്തു തർക്കത്തിൽ സഹായം തേടി ചെന്നപ്പോൾ മകളെ യെഡിയൂരപ്പ ഉപദ്രവിച്ചെന്ന് പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.