India

മൈസൂരു ഇൻഫോസിസ് കാമ്പസിലെ പുലിയെ പിടികൂടാനുള്ള ദൗത്യം ഉപേക്ഷിച്ച് വനംവകുപ്പ്

ബെംഗളൂരു: മൈസൂരു ഇൻഫോസിസ് ക്യാംപസിലെ പുലിയെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ഉപേക്ഷിച്ചു. 10 ദിവസം തിരച്ചിൽ നടത്തിയിട്ടും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡിസംബർ 31നാണ് ഹെബ്ബാൾ വ്യവസായ മേഖലയിലെ ക്യാംപസിലൂടെ പുലി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്നു വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. സുരക്ഷയുടെ ഭാഗമായി ജീവനക്കാർ വർക്ക് അറ്റ് ഹോം ആണ്. ക്യാംപസിൽ താമസിച്ചിരുന്ന ട്രെയ്നി ജീവനക്കാരെ 26 വരെ ബെംഗളൂരുവിലെ ക്യാംപസിലേക്ക് മാറ്റി.