Food

നല്ല സ്വാദുള്ള രസവട ഇനി സിമ്പിളായി തയ്യാറാക്കാം

നല്ല സ്വാദുള്ള രസവട വളരെ സിംപിൾ ആയി തയ്യറാക്കാം. ഹോട്ടൽ രുചിയിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. കുരുമുളക് – ഒരു വലിയ സ്പൂണ്‍
  • ജീരകം – അര ചെറിയ സ്പൂണ്‍
  • 2. വാളന്‍‍പുളി – ഒരു നെല്ലിക്കാ വലുപ്പം
  • 3. മഞ്ഞള്‍പ്പൊടി, ഉപ്പ് – പാകത്തിന്
  • കറിവേപ്പില – രണ്ടു തണ്ട് കായംപൊടി – പാകത്തിന്
  • 4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
  • 5. ജീരകം – കാല്‍ ചെറിയ സ്പൂണ്‍
  • കടുക് – അര ചെറിയ സ്പൂണ്‍
  • 6. ചൂടുള്ള ഉഴുന്നുവട – പാകത്തിന്
  • 7. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

കുരുമുളകും ജീരകവും പൊടിച്ചു വയ്ക്കുക. വാളന്‍പുളി പാകത്തിനു വെള്ളം ചേര്‍ത്തു പിഴിഞ്ഞ് മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി തിളപ്പിക്കണം. വെളിച്ചെണ്ണയില്‍ ജീരകവും കടുകും മൂപ്പിച്ചു പാകത്തിനു വെള്ളവും ചേര്‍ത്തു പുളി മിശ്രിതത്തില്‍ ചേര്‍ത്തു തിളപ്പിക്കുക. ഇതിലേക്ക് ഉഴുന്നുവട ചേര്‍ത്തു നന്നായി കുതിര്‍ന്ന ശേഷം വാങ്ങി, മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.