ബെംഗളൂരുവിൽ ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി. അമ്മാവന്റെ ഭീഷണിയെ തുടർന്നാണ് 24-കാരിയായ സുഹാസി സിംഗ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. 42-കാരനായ പ്രവീൺ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ ബന്ധുവായിരുന്നു. ഹോട്ടൽ റൂമിലാണ് യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രവീൺ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും നേരത്ത പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇതിന് ശേഷം യുവതി മറ്റാെരാളുമായി അടുത്തതോടെയാണ് ഇയാൾ ഭീഷണി ആരംഭിച്ചത്.
യുവതിയുടെ കുടുംബത്തിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സുഹാസിയുടെ സുഹൃത്ത് നവനാഥ് പാട്ടീൽ ആണ് ഇക്കാര്യങ്ങൾ അവരുടെ കുടുംബത്തെ അറിയിച്ചത്. പ്രവീൺ സുഹാസിയെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന കാര്യം നവനാഥ് കുടുംബത്തെ അറിയിച്ചു. ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നായിരുന്നു ഭീഷണി. താൻ ജീവനൊടുക്കാൻ ആലോചിക്കുന്നതായി സുഹാസി പറഞ്ഞിരുന്നുവെന്നും എന്നാൽ കാര്യങ്ങൾ കുടുംബത്തെ അറിയിക്കാൻ പറഞ്ഞിരുന്നതായും യുവതിയുടെ സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ കണ്ടെത്തിയിട്ടില്ല. പ്രതിയുടെ മൊബൈലും പെൻഡ്രൈവും പൊലീസ് പിടിച്ചെടുത്തു.