ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം കഴിക്കാൻ ഒരു കിടിലൻ കോളിഫ്ളവർ കറി തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കോളിഫ്‌ളവർ വൃത്തിയാക്കി പൂക്കളായി അടർത്തി വയ്ക്കണം. വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു തിളപ്പിച്ച ശേഷം കോളിഫ്ളവർ ചേർത്തു വേവിച്ചൂറ്റി വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ പൊട്ടിക്കുക. ഇതിലേക്ക് സവാള ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക. പൊടികൾ മൂത്തു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കോളിഫ്‌ളവർ ചേർത്തു യോജിപ്പിക്കുക. ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി വാങ്ങുക. മല്ലിയില വിതറി വിളമ്പാം.