Kerala

വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35) പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വൈക്കത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാറും വെച്ചൂരിൽ നിന്നും വൈക്കം ഭാഗത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.