Food

രുചിയൂറും ക്ലബ് സാന്‍വിച്ച് ഇനി എളുപ്പത്തിലൊരുക്കാം

രുചിയൂറും ക്ലബ് സാൻഡ്വിച്ച് വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മല്ലിയില – 1 കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • നിലക്കടല വറുത്തത് – 1/4 കപ്പ്
  • ബ്രഡ് – 1 കഷ്ണം
  • നാരങ്ങാ നീര് – 1/2 ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

സാന്‍വിച്ച് ഫില്ലിങിന് ആവശ്യമായ ചേരുവകൾ

  • ബ്രെഡ് സ്ലൈസസ്
  • വേവിച്ച ഉരുളകിഴങ്ങ് – 1 എണ്ണം
  • കുക്കുമ്പര്‍ – 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • ഗ്രീന്‍ കാപ്സിക്കം – 1 എണ്ണം
  • സ്‌പ്രെഡബിള്‍ ചീസ് / ചീസ് ഷീറ്റ്
  • ഉപ്പ്
  • കുരുമുളകു പൊടി

തയാറാക്കുന്ന വിധം

മല്ലിയില ചട്ണി ചേരുവകള്‍ എല്ലാം ചേര്‍ത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുത്തു നാരങ്ങ നീരും ചേര്‍ത്തു യോജിപ്പിക്കാം. ബ്രഡിന്റെ ഒരു വശത്തു ചട്ണി തേച്ചു കൊടുക്കുക. മുകളില്‍ ഉരുളക്കിഴങ്ങു സ്ലൈസ് ചെയ്തതും തക്കാളിയും വച്ച് കുറച്ചു ഉപ്പും കുരുമുളകും തൂവി കൊടുക്കുക. അടുത്ത സ്ലൈസില്‍ സ്‌പ്രെഡ്ബിള്‍ ചീസ് / ഷീറ്റ് ചീസോ വച്ചു കൊടുക്കുക. ബ്രഡിന്റെ മറ്റേ ഭാഗത്തു ചട്ണി തേച്ച്, കുക്കുമ്പറും കാപ്‌സിക്കവും വച്ചു കൊടുക്കാം. ഒരു ബ്രഡ് കൂടി മുകളില്‍ വച്ച്, ഗ്രില്‍ ചെയ്‌തോ / ദോശകല്ലില്‍ ടോസ്റ്റ് ചെയ്‌തോ കഴിക്കാം.