വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എയ്‌സിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മിച്ച ഈ ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, കലാസംവിധാനം: എ കെ മുത്തു.
അതേസമയം, മഹാരാജ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയത്. വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
STORY HIGHLIGHT: vijay sethupathi new movie ace