Food

ഊണിന് ഇനി പപ്പടം വെച്ചും തോരൻ തയ്യാറാക്കാം

ഊണിന് വളരെ എളുപ്പത്തിൽ ഒരു തോരൻ തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന പപ്പടം തോരൻ. ഇതുമാത്രം മതി ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ.

ആവശ്യമായ ചേരുവകൾ

  • പപ്പടം -6-7
  • ചെറിയുള്ളി – 3/4 കപ്പ്( സവാള -1)
  • പച്ചമുളക് -1
  • വറ്റൽമുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂൺ
  • മഞൾപൊടി -2 നുള്ള്
  • ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
  • തേങ്ങ -1 പിടി
  • വറ്റൽ മുളക് -2
  • കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക. ചെറിയുള്ളി(സവാള), പച്ചമുളക് ഇവ പൊടിയായി അരിയുക. ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റി, കുറച്ച് വഴന്റ ശേഷം മഞൾപൊടി, വറ്റൽമുളക് ചതച്ചത്( മുളക് പൊടി) ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേർത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേർക്കുക. നന്നായി വഴന്റ് വരുമ്പോൾ പപ്പടം പൊടിച്ചത് കൂടെ ചേർത്ത് നന്നായി ഇളക്കി 2 -3 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.

Latest News