തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പുതുതായി ഒരുങ്ങുന്ന എസ് എസ് രാജമൗലി -മഹേഷ് ബാബു ചിത്രം. ‘എസ്എസ്എംബി 29’ എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര ചിത്രത്തിൽ നായികയായി എത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം കഴിഞ്ഞ ദിവസം പ്രിയങ്ക ഹൈദരാബാദിൽ എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജമൗലി ചിത്രത്തിന് വേണ്ടിയാണ് പ്രിയങ്ക ഹൈദരാബാദിൽ എത്തിയെന്നാണ് അഭ്യൂഹങ്ങൾ.
2019 ൽ പുറത്തിറങ്ങിയ ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന് ശേഷം പ്രിയങ്ക ചോപ്ര ഒരു ഇന്ത്യൻ സിനിമയും ചെയ്തിട്ടില്ല. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ പ്രിയങ്കയുടെ ഒരു വമ്പൻ തിരിച്ചുവരവായിരിക്കും ഈ രാജമൗലി -മഹേഷ് ബാബു ചിത്രം സമ്മാനിക്കുക. രാജമൗലിക്കും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിൽ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2027 ആദ്യപാദത്തിൽ റിലീസാകും. ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
STORY HIGHLIGHT: actress priyanka chopra has landed in hyderabad