വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ നാട്ടില്‍ ജീവിക്കാന്‍ പാവപ്പെട്ടവര്‍ കഷ്ടപ്പെടുമ്പോള്‍, മെയ്യനങ്ങാതെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കൂട്ടരുണ്ട്. അവരാണ് മാംസക്കച്ചവടക്കാര്‍. തലസ്ഥാനത്തിന്റെ ഊടു വഴികളിലും ഫ്‌ളാറ്റുകളിലും സ്‌കൂള്‍ ആരാധനാലയങ്ങളുടെ മറവിലുമൊക്കെ പെണ്‍വാണിഭ സംഘങ്ങള്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ഓരോ പെണ്‍വാണിഭങ്ങളും പിടിക്കപ്പെടുമ്പോള്‍ അടുത്തടുത്തായി ഇരട്ടിയിലേറെ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഈ വാര്‍ത്തയുടെ ഉള്ളടക്കം പോലും പെണ്‍വാണിഭത്തിന്റെ നേര്‍ക്കുള്ള ചൂണ്ടു പലകയാണ്. തെളിവുകളോടെ ഒരു പെണ്‍വാണിഭത്തെ കണ്ടെത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഈ കേന്ദ്രങ്ങളെ കൃത്യമായി അറിയുന്നവരുണ്ട്.
അവരിലൂടെയും പിന്നെ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് പറയാനാകുന്നത്. തലസ്ഥാനം ഇപ്പോള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. ഹൈടെക്ക് മോഡല്‍ പെണ്‍വാണിഭമാണ് നടക്കുന്നത്. ആരുമായും നേരിട്ടുള്ള ഇടപാടുകളോ, ആശയ വിനിമയമോ ഇല്ലാത്തതു കൊണ്ട് ആര്‍ക്കും സംശയങ്ങളുമില്ല. ആവശ്യക്കാരുമായി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച ശേഷം പെണ്‍കുട്ടികളെ സപ്ലൈ ചെയ്യുകയാണ്. കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കഥകളെ വെല്ലുന്ന സംഘമാണ് തിരുവനന്തപുരത്തുമുള്ളതെന്നു പറയാം. സ്വന്തമായി വെബ്സൈറ്റുകളുണ്ടാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും ഐ.ടി ഉദ്യോഗസ്ഥരുടെയും മോഡലുകളുടെയും, കാശ്മീരി പെണ്‍കുട്ടികളുടെയും വാണിഭ സാധ്യതകാണ് ഇവര്‍ തേടുന്നത്.
വീട്ടമ്മവരെയുള്ളവരുടെ വീഡിയോ കൈമാറിയാണ് തലസ്ഥാനത്തെ വാണിഭക്കരുടെ പ്രവര്‍ത്തനം. സകൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണെന്നും സൂചനയുണ്ട്. 2000 മുതല്‍ 25,000രൂപ വരെയാണ് ഈടാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും സീരിയല്‍ താരങ്ങളുടെയും വീഡിയോകളാണ് പ്രചരണായുധങ്ങള്‍. തിരുവനന്തപുരത്ത് ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് അന്യ സംസ്ഥാന പെണ്‍കുട്ടികള്‍ കേരളത്തിലെത്തുന്നത്. ടി.വി സീരിയല്‍ നടിമാരെ ഉപയോഗിച്ചുള്ള ഇടപാടുകളേറെയും തിരുവനന്തപുരത്താണ്.
ഏജന്റിന്റെ നമ്പറിലേയ്ക്കു ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്കു വാട്സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണ് രീതി. ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കുന്നതിന് കാല്‍ലക്ഷം രൂപയായിരുന്നു നിരക്ക്. ഇടപാടുറപ്പിച്ച് അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടികളുടെ വീഡിയോ വാട്ട്സ് ആപ്പിലെത്തും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത പെണ്‍കുട്ടിയുടെ വീഡിയോയെത്തും. വഴുതക്കാട്, പട്ടം, മണക്കാട്, ശ്രീകാര്യം, കരമന, കോവളം, കവടിയാര്‍ എന്നുവേണ്ട നഗരത്തിന്റെ മുക്കിലും മൂലയിലും വരെ ഓണ്‍ലൈന്‍ വാണിഭക്കാരുടെ സേവനമുണ്ട്. പ്രാദേശികമായി കുട്ടികളെ എത്തിക്കാന്‍ ഇവര്‍ക്ക് ഏജന്റുമാരുമുണ്ട്.
കൊച്ചിയിലേതുപോലെ എസകോര്‍ട്ട് സര്‍വീസ് എന്ന പേരിലാണ് തലസ്ഥാനത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കുന്നത്. ഐ.ടി കമ്പനി സിഇഒയുടെ പ്രൈവറ്റ് സെക്രട്ടറി, ഓഫീസ് സ്റ്റാഫ് തുടങ്ങിയ ജോലികളുടെ പരസ്യങ്ങള്‍ നല്‍കിയും പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. കോവളത്തെത്തുന്ന വിദേശവിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്ന വെബ്സൈറ്റുകളും തിരുവനന്തപുരത്തുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരം. വീട്ടമ്മമാര്‍ മുതല്‍ പ്രൊഫഷണലുകളുടെ വരെ സേവനം ഓഫര്‍ ചെയ്യുന്ന വെബസൈറ്റുകള്‍ പെണ്‍വാണിഭം മാത്രമല്ല നടത്തുന്നത്. സ്ത്രീകള്‍ക്കും സ്വവര്‍ഗ പ്രേമികള്‍ക്കുമായി പുരുഷന്മാരെയും ആവശ്യത്തിന് ലഭ്യമാക്കും. ഇതിനും പണം നല്‍കണം.
പെണ്‍കുട്ടികളുടെ പ്രായം, സൗന്ദര്യം, ശരീരപ്രകൃതി, പ്രതിഫലം എന്നിവ വിശദമാക്കുന്ന വെബ്സൈറ്റുകളില്‍ ഹോട്ടലിലോ വീട്ടിലോ എവിടെയാണെങ്കിലും പെണ്‍കുട്ടികളെ എത്തിക്കുമെന്നും വാഗ്ദാനംചെയ്യുന്നു. ഫോണ്‍നമ്പരിലോ ഇ മെയിലിലോ ബന്ധപ്പെട്ട് കരാറുറപ്പിക്കുന്ന ഏജന്റുമാര്‍ മുന്‍കൂറായി പണം പറ്റിയശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി. ഏജന്റുമാര്‍ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമയയ്ക്കേണ്ടത്. നഗരത്തിലെ ആഡംബര ഫ്ളാറ്റുകളില്‍ കാശ്മീര്‍, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ എത്തിച്ചും വാണിഭം നടത്തുന്നുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
CONTENT HIGH LIGHTS; Is the capital in the grip of a sex trafficking racket?: There are many hidden vendors and sneaking in demand; Trading fearlessly on the way to cash flow?; If caught, it will sprout again; Who supports them?