Movie News

തലയുടെ വിളയാട്ടം! ട്രെന്റിങ് കിങ്ങായി വിഡാമുയര്‍ച്ചി ട്രെയിലര്‍; ഇതുവരെ കണ്ടത് 8 മില്യൺ ആളുകൾ – vidaamuyarchi trailer trending

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന അജിത് കുമാര്‍ ചിത്രമാണ് വിഡാമുയര്‍ച്ചി. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിങ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ. ഇതുവരെ 8 മില്യണിലധികം ആളുകളാണ് വിഡാമുയര്‍ച്ചി ട്രെയിലർ കണ്ടിരിക്കുന്നത്. ചിത്രം ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും.

ജനുവരി 16ന് ആയിരുന്നു വിഡാമുയര്‍ച്ചി ട്രെയിലർ റിലീസ് ചെയ്തിരുന്നത്. ഹോളിവുഡ് ശൈലിയിലുള്ള അവതരണമാണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ഫെബ്രുവരിയിൽ സിനിമ തിയറ്ററുകളിൽ എത്തുന്നത്. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ച വിഡാമുയര്‍ച്ചിയുടെ ട്രെയിലർ ആവേശകരമായ ആക്ഷൻ പായ്ക്ക് അനുഭവം വാഗ്ദാനം ചെയ്യുന്നു. തൃഷ, അർജുൻ സർജ, ആരവ്, കസാന്ദ്ര എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

STORY HIGHLIGHT: vidaamuyarchi trailer trending