പതിനാറ്കാരിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴ. പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരി അല്ല എന്ന് കണ്ടു വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം എന്ന് തിരുവനന്തപുരം അധിവേഗ പ്രത്യേക കോടതി ആർ രേഖ വിധിച്ചു. 2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ചനും അമ്മയ്ക്കൊപ്പം ബാലരാമപുരത് ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം.
അർദ്ധരാത്രി കുട്ടി കട്ടിലിൽ കിടക്കവേ പ്രതി മുറിക്കുള്ളിൽ കേറി കുട്ടിയെ കടന്ന് പിടിച്ചു പീഡിപ്പിക്കാൻ ശ്രെമിച്ചു . ഇതിൽ ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കാട്ടിൽ ഒളിച്ചിരുന്നു . പ്രതി കാട്ടിൽ ചെന്ന് കുട്ടിക്ക് അടികൊടുത്തു വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മ വന്നിട്ടും മറ്റുസംഭവങ്ങൾ ചോദിക്കാതെ കുട്ടിയെ അടിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇതിനുമുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി പറഞ്ഞു. അച്ഛന്റെ ബന്ധുക്കൾ ഇടപ്പെട്ടിട്ടാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്ന പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല.അതിനാൽ അമ്മക്കെതിരെ തെളിവില്ല എന്നുകണ്ട് കോടതി വെറുതെ വിട്ടു.
പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ. എസ് . വിജയ് മോഹൻ, അഡ്വ. ആർ വൈ. അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പോലീസ് ഉദ്യോഗസ്ഥർ ആയ S S സജി, K L സമ്പത്ത് എന്നിവർ ആണ് കേസ് അന്വേക്ഷിച്ചത്.പ്രോസീക്യൂഷൻ പതിനെട്ടുസാക്ഷികളെ വിസ്തരിക്കുകയും ഇരുപത്തിമൂന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തു.
CONTENT HIGH LIGHTS; Stepfather sentenced to seven years rigorous imprisonment and fined Rs 25,000 for molesting 16-year-old girl