India

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇതിനോടകം തന്നെ പത്രിക സമർപ്പിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദില്ലിയിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിനിർണയം പൂർത്തിയായിക്കിയിരുന്നു.

എന്നാൽ ബിജെപിയും കോൺഗ്രസും കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥികളെ മുഴുവൻ പ്രഖ്യാപിച്ചത്. 68 സീറ്റുകളിൽ ബിജെപി മത്സരിക്കുമ്പോൾ സഖ്യകക്ഷികളായ ജെഡിയുവിനും, ലോക് ജൻ ശക്തി പാർട്ടിക്കും ഓരോ സീറ്റുകൾ വിട്ടു നൽകി. ദില്ലിയിൽ രണ്ട് സീറ്റുകളിലേക്കാണ് സിപിഐ എം മത്സരിക്കുന്നത്.