ആവശ്യമായ ചേരുവകൾ
ബ്രഡ്
റവ
തൈര്
സവാള
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
കായം പൊടി
കുരുമുളക് പൊടി
ബേക്കിംഗ് സോഡാ
ഉപ്പ്
തയ്യാറാക്കുന്ന രീതി
ബ്രഡ് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ ഒന്ന് പൊടിച്ചു എടുത്തത്, കാല്‍ കപ്പ് റവ, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച
സവാള, ഇഞ്ചി, പച്ചമുളക് എന്നിവയും
കറിവേപ്പില, കായം പൊടി, കുരുമുളക് പൊടി, ബേക്കിംഗ് സോഡാ, ആവശ്യത്തിനു ഉപ്പ് എന്നിവയും ചേർത്ത് യോഗിപ്പിക്കുക. മാവ് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് മാറ്റി വെച്ചതിനു ശേഷം വടയുടെ ഷേപ്പിൽ ആക്കി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക.