ആവശ്യമായ ചേരുവകൾ
മൈദ- 500 ഗ്രാം
കടലപ്പൊടി- 100 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
കപ്പ – ഒന്നരക്കപ്പ്
പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കടുക്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
മല്ലിയില, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ആദ്യം തന്നെ കപ്പ തൊലികളഞ്ഞ് കഷ്ണങ്ങള്‍ ആക്കി പുഴുങ്ങി എടുക്കുക. നന്നായി വെന്തു വരണം. അതിനുശേഷം ഇത് തവികൊണ്ട് ഒന്ന് ഉടച്ചു എടുക്കണം. ഉരുള പിടിക്കാന്‍ പാകത്തിന് ഉടച്ചു എടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചുവന്നുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം കപ്പ വേവിച്ചുടച്ചതും ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഇത് ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി വെയ്ക്കാം. അതിനുശേഷം ശേഷം മൈദ, കടലപ്പൊടി എന്നിവ അല്പം വെളിച്ചെണ്ണയും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും അപ്പക്കാരവും ചേര്‍ത്ത് കലക്കാം. ഇതിലേക്ക് ഓരോ ഉരുളകള്‍ മുക്കി എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കാം.