Celebrities

അവസ്ഥ നിസ്സാരമല്ല, ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നു; തുറന്നു പറഞ്ഞ് ഹണി സിങ് – Honey Singh’s battle with bipolar disorder

തന്റെ ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നു പറഞ്ഞ് റാപ്പർ യോ യോ ഹണി സിങ്. നടി റിയ ചക്രബർത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് ഹണി സിങ് തുറന്നു പറച്ചിൽ നടത്തിയത്. താൻ ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നയാളാണ് താനെന്നും ആ അവസ്ഥ നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് വർഷത്തോളമായി ഞാൻ ഈ രോഗാവസ്ഥയിലാണ്, അതിലെ മൂന്ന് വർഷം ഞാൻ മരിച്ച് ജീവിക്കുകയായിരുന്നു. അതിന് ശേഷമാണ് രോഗാവസ്ഥയെ കുറിച്ചും അതിജീവിക്കേണ്ടതിനെ കുറിച്ചും മനസ്സിലാക്കുന്നത്. ഹണി പറഞ്ഞു. ഹണിയുടെ അവസ്ഥ തനിക്കു മനസ്സിലാകുമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും റിയ ചക്രബർത്തി പ്രതികരിച്ചു.

‘അതിജീവിച്ചുകൊണ്ടിരിക്കുന്നതിൽ സന്തോഷം. നിങ്ങൾ വലിയൊരു ജേതാവ് ആണ്. ഈ അവസ്ഥ മാറിയില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ എല്ലാവരും എന്നും ഹണിയെ സ്നേഹിക്കുന്നു. നിങ്ങളുടെ പോരാട്ടത്തിനു വലിയ സല്യൂട്ട്.’ റിയ പറഞ്ഞു. അതേസമയം, സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്. കഴിഞ്ഞ ഡിസംബറിൽ, ഹിപ്-ഹോപ്പ് താരത്തിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യു-ഫിലിമായ യോ യോ ഹണി സിംഗ്: ഫേമസ്, നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിരുന്നു.

നേരത്തെ ആമിർ ഖാൻ, സുസ്മിത സെൻ, ഫർഹാൻ അക്തർ, തൻമയ് ഭട്ട്, സക്കീർ ഖാൻ എന്നിവരടക്കം റിയയുടെ പോഡ്കാസ്റ്റ് ചാപ്റ്ററിൽ അതിഥികളായി എത്തിയിരുന്നു.

STORY HIGHLIGHT: Honey Singh’s battle with bipolar disorder