പലർക്കുമുള്ള പ്രശ്നമാണ് രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. രക്തധമനികളുടെ ഭിത്തിയില്‍ രക്തം സാധാരണയേക്കാള്‍ കുറയുന്ന അവസ്ഥയെയാണ് കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ചിലരില്‍ തലകറക്കം, ബോധക്ഷയം, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍ ഇതിന് കാരണമാണ്.
ബിപി കുറഞ്ഞെന്ന് മനസ്സിലാക്കിയാല്‍ ആദ്യം കഞ്ഞി വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്. പലപ്പോഴും അത് മാത്രം കൊണ്ട് ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാലും ചില അവസരങ്ങളില്‍ ബിപി കുറഞ്ഞതാണെന്ന് ഉറപ്പായാല്‍ അതും പൂര്‍ണമായും ഉറപ്പുണ്ടെങ്കില്‍ മാത്രം ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കുടിക്കാം.
ഉപ്പിട്ട നാരങ്ങാവെള്ളം
ബിപി കുറഞ്ഞ ഒരു വ്യക്തിക്ക് ആദ്യം നല്‍കുന്നതാണ് ഉപ്പിട്ട നാരങ്ങ വെള്ളം. കാരണം ഇത് ഉന്മേഷദായകവും ജലാംശം നല്‍കുന്നതുമാണ് എന്നത് തന്നെ കാര്യം. പലപ്പോഴും കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഉപ്പ് രക്തത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ഇലക്ടോലൈറ്റുകളെ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
1 ഗ്ലാസ് വെള്ളം
1 നാരങ്ങയുടെ നീര്
1/4 ടീസ്പൂണ്‍ ഉപ്പ് എന്നിവ എടുത്ത് എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ബിപി കുറഞ്ഞ വ്യക്തിക്ക് നല്‍കാവുന്നതാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇത് ദിവസത്തില്‍ രണ്ടുതവണ കുടിക്കുന്നത് നല്ലതാണ്.
ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളമായി ഉള്ളതിനാല്‍ ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ക്ക് വികാസം നല്‍കുകയും രക്തചംക്രമം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യത്തേയും സഹായിക്കും.
തയ്യാറാക്കുന്ന വിധം
അതിനായി ആദ്യം തൊലികളഞ്ഞ ഒരു ചെറിയ ബീറ്റ്‌റൂട്ട് (1/2 കപ്പ് വെള്ളം ചേര്‍ത്ത് എടുക്കുക. പിന്നീട് ഇതിലേക്ക് അല്‍പം തേന്‍ ആവശ്യമെ്ങ്കില്‍ ഒഴിച്ച് മിക്‌സ് ചെയ്ത് അടിച്ച് എടുക്കുക. ഇത് രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു.
തേങ്ങാവെള്ളം
തേങ്ങാവെള്ളം ജലാംശം മാത്രമല്ല ശരീരത്തിന് നല്‍കുന്നത് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. മാത്രമല്ല ഇവയില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഗുണങ്ങളും ഉണ്ട്. കൂടാതെ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ശരീരത്തിനെ ക്ഷീണത്തില്‍ നിന്ന് മുക്തമാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. മികച്ച ഒരു പാനീയമാണ് എന്നതില്‍ സംശയം വേണ്ട. തേങ്ങവെള്ളത്തില്‍ ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുടിക്കാം.
കാരറ്റ്, ഇഞ്ചി ജ്യൂസ്
കാരറ്റ് ജ്യൂസില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം ഉള്ളതിനാല്‍ ഇത് നിങ്ങളുടെ രക്തചംക്രമണത്തെ മികച്ചതാക്കുന്നു. മാത്രമല്ല ഇഞ്ചി ഇതിനോടൊപ്പം ചേരുമ്പോള്‍ അത് ഗുണപ്രദമായ പല മാറ്റങ്ങളും നല്‍കുന്നു. അതിനായി അല്‍പം വലിപ്പമുള്ള രണ്ട് കാരറ്റ് എടുത്ത് അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചേര്‍ക്കുക. ഇത് നല്ലതുപോലെ അടിച്ചെടുത്ത് അരിച്ചെടുത്ത് കുടിച്ചാല്‍ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കാം.
മാതളനാരങ്ങ ജ്യൂസ്
ആരോഗ്യ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റിയതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ മാതള നാരങ്ങ ജ്യൂസ് എന്തുകൊണ്ടും മികച്ചതാണ്.
CONTENT HIGHLIGHT: diy drinks for low blood pressure