ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കനിവ് 108 ആംബുലന്‍സുകള്‍ വഴി 352 തീര്‍ത്ഥാടകര്‍ക്കാണ് ഇക്കുറി സേവനമെത്തിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം മികച്ച സംവിധാനങ്ങളാണ് കനിവ് 108 ആംബുലന്‍സ് സജ്ജമാക്കിയത്. അപ്പാച്ചിമേട് കേന്ദ്രീകരിച്ച് ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന റെസ്‌ക്യു വാന്‍, പമ്പയില്‍ വിന്യസിച്ച ഐ.സി.യു ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് വാഹനങ്ങളും ആറ് കനിവ് 108 ആംബുലന്‍സുകളും ആണ് ഇക്കുറി ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയിരുന്നത്. 2024 നവംബര്‍ 11 മുതല്‍ 2025 ജനുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം 130 പേര്‍ക്ക് സ്പെഷ്യല്‍ റെസ്‌ക്യൂ വാനിന്റെ സേവനവും, 16 പേര്‍ക്ക് ബൈക്ക് ഫീഡര്‍ ആംബുലന്‍സിന്റെ സേവനവും 39 പേര്‍ക്ക് ഐ.സി.യു ആംബുലന്‍സിന്റെ സേവനവും 167 തീര്‍ത്ഥാടകര്‍ക്ക് മറ്റ് കനിവ് 108 ആംബുലന്‍സുകളുടെ സേവനവും നല്‍കി. ഹൃദയസംബന്ധമായ അത്യാഹിതത്തില്‍പ്പെട്ട 135 പേര്‍ക്കും, വാഹന അപകടങ്ങളില്‍പ്പെട്ട 70 പേര്‍ക്കും, ജെന്നി വന്ന 35 പേര്‍ക്കും, ശ്വാസ സംബന്ധമായ അത്യാഹിതത്തില്‍പ്പെട്ട 25 പേര്‍ക്കും പക്ഷാഘാതം വന്ന 6 പേര്‍ക്കും, മറ്റ് അത്യാഹിതങ്ങളില്‍പ്പെട്ട 81 പേര്‍ക്കും ആണ് കനിവ് 108 ആംബുലന്‍സ് സേവനംലഭ്യമാക്കിയത്