വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 25 ന് ആരംഭിക്കും.
സംസ്ഥാനതല ഉദ്ഘാടനം 25ന് വൈകുന്നേരം കരുവഞ്ചാലില്‍(ഇരിക്കൂര്‍) എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വഹിക്കും. യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി. കാപ്പന്‍, ജി.ദേവരാജന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.ജനുവരി 25 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ കരുവഞ്ചാലില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത് പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയിലാണ് യാത്ര സമാപിക്കുന്നത്.