Oman

ഒമാനിൽ വൻ ലഹരിമരുന്ന് വേട്ട | oman

തെക്കന്‍ അല്‍ ബത്തിന പൊലീസും കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് ലഹരി വിരുദ്ധ വിഭാഗം അധികൃതര്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്

മസ്കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 100 കിലോഗ്രാമിലേറെ ക്രിസ്റ്റല്‍ മെതും 100,000 ലഹരി ഗുളികകളുമായാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

തെക്കന്‍ അല്‍ ബത്തിന പൊലീസും കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് ലഹരി വിരുദ്ധ വിഭാഗം അധികൃതര്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ഏഷ്യന്‍ വംശജരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കിതെരായി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

content highlight: massive-drug-haul-busted-in-oman