കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒരു ബ്രെഡ് ടോസ്റ്റ് വീട്ടില്‍ തയ്യാറാക്കിയാലോ? ആർക്കും ഇഷ്ടപ്പെട്ട ഈ വിഭവം എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
മല്ലിയില, കറിവേപ്പില, പച്ചമുളക്, വെളുത്തുളളി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക (നന്നായി അരഞ്ഞു പോവരുത്). ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് അരച്ച് വെച്ചിരിക്കുന്ന ഈ കൂട്ടും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ശേഷം ഈ മിശ്രിതത്തില്‍ ബ്രെഡിന്റെ രണ്ട് ഭാഗവും നന്നായി മുക്കി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാകുമ്പോൾ തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക. ഇതോടെ മസാല ബ്രെഡ് ടോസ്റ്റ് റെഡി.
STORY HIGHLIGHT : masala bread toast