Kannur

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു | auto-rickshaw-lorry-accident

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് അപകടം. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും മരിച്ചു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

content highlight: auto-rickshaw-lorry-accident

Latest News