ആലപ്പുഴ: പള്ളിപ്പുറത്ത് ട്രാവലർ ഇടിച്ച് വീട്ടമ്മ മരിച്ചു. പള്ളിച്ചന്തയ്ക്ക് വടക്ക് വശം കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ ട്രാവലർ ഇടിക്കുകയായിരുന്നു. ചേർത്തല മായിത്തറ പെരും കറുകയിൽ ഗോപിനാഥപ്പണിക്കരുടെ ഭാര്യ ശ്രീദേവി ( 62 ) ആണ് മരണമടഞ്ഞത്. സംസ്കാരം നടത്തി. മക്കൾ: മഞ്ജു, അഞ്ജു, ശ്രീനാഥ്. മരുമക്കൾ: ജയ പ്രകാശ്, സുരേഷ്.
content highlight: housewife-dies-after-being-hit-by-a-traveler