കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസിൽ പ്രതിയെന്നും മറ്റുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മകൾക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 9ന് ആണ് വിദ്യാർഥിനിയെ കോളജിലെ സെമിനാർ ഹാളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐ സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.