ആലപ്പി സ്റ്റൈലിൽ മീൻ കറി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്, ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1.മീന്‍ അരക്കിലോ
- 2.വെളിച്ചെണ്ണ രണ്ടു വലിയ സ്പൂണ്‍
- 3.ഉലുവ കാല് ചെറിയ സ്പൂണ്‍
- 4.ഇഞ്ചി ഒരു ചെറിയ കഷണം, ചതച്ചത്
- വെളുത്തുള്ളി 78 അല്ലി, ചതച്ചത്
- ചുവന്നുള്ളി അരക്കപ്പ്, ചതച്ചത്
- പച്ചമുളക് മൂന്ന്,ചതച്ചത്
- കറിവേപ്പില ഒരു തണ്ട്
- പച്ചമുളക് രണ്ട്, നീളത്തില്‍ അരിഞ്ഞത്
- 5.കാശ്മീരി മുളകുപൊടി ഒന്നര ചെറിയ സ്പൂണ്‍
- മല്ലിപ്പൊടി അര ചെറിയ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി കാല് ചെറിയ സ്പൂണ്‍
- 6.തേങ്ങ അരക്കപ്പ്
- മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍
- കാശ്മീരി മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
- ചുവന്നുള്ളി നാല്
- വെളുത്തുള്ളി മൂന്ന് അല്ലി
- 7.വെള്ളം ഒരു കപ്പ്
- 8.പച്ചമാങ്ങ നാലു കഷണം
- 9.ഉപ്പ് പാകത്തിന്
- 10.വെളിച്ചെണ്ണ രണ്ടു ചെറിയ സ്പൂണ്‍
- 11.കടുക് അര ചെറിയ സ്പൂണ്‍
- ചുവന്നുള്ളി രണ്ട്, അരിഞ്ഞത്
- വറ്റല്‍മുളക് രണ്ട്
- കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. വഴന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ക്കുക. മസാലയുടെ പച്ചമണം മാറുമ്പോള്‍ അഞ്ചാമത്തെ ചേരുവ അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചതു ചേര്‍ക്കണം. ഇതിലേക്ക് വെള്ളവും ചേര്‍ത്തിളക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാ ചേര്‍ക്കുക. തിളച്ചു വറ്റിത്തുടങ്ങുമ്പോള്‍ മീന്‍ ചേര്‍ത്തിളക്കി വേവിക്കുക. വെന്തു വറ്റിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി പതിനൊന്നാമത്തെ ചേരുവ ചേര്‍ത്തു താളിച്ച് കറിയില്‍ ചേര്‍ത്തു വിളമ്പാം.