പുറത്ത് നല്ല ചൂടാണല്ലേ, ആ ചൂടിനെ വെല്ലാൻ ഒരു നാടൻ സംഭാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സംഭാരം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1. പുളിയുള്ള തൈര് -2 കപ്പ്
- 2. വെള്ളം – ആവശ്യത്തിന്
- 3. ചുവന്നുള്ളി – 4 അല്ലി
- 4. ഇഞ്ചി – ഒരു ചെറിയ കഷ്ണം
- 5. നാരകത്തിന്റെ ഇല -2
- 6. കറിവേപ്പില -2 തണ്ട്
- 7. കാന്താരി മുളക് – 5 എണ്ണം
- 8. ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്). ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കുക. പിന്നീട് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇത് ഓരോ ഗ്ലാസിലേക്കും ഒഴിച്ച് വിളമ്പാം.