Kerala

അന്യപുരുഷൻമാരോട് ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യുന്നത് മതവിരുദ്ധം; വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് സുന്നി കാന്തപുരം വിഭാഗം | samasatha kantahapuram fraction on women exercise

നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി വിമർശിച്ചിരുന്നു

കോഴിക്കോട്: അന്യപുരുഷന്മാരുമായി ഇടകലർന്ന് വ്യായാമം നടത്തുന്നത് മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. എന്നാൽ അന്യ പുരുഷൻമാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതും അനുവദിയമല്ല. ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു. കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. നേരത്തെ മെക് 7 വ്യായാമ കൂട്ടായ്മയെ കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി വിമർശിച്ചിരുന്നു. ഇതിന് പിന്നിൽ ജമാഅത് എന്നായിരുന്നു വിമർശനം. പേരോട് പങ്കെടുത്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം.

CONTENT HIGHLIGHT: samasatha kantahapuram fraction on women exercise