ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കിക്കോളൂ, എന്നും തയ്യാറാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ജ്യൂസ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച് – 2 എണ്ണം
- ഗ്ലൂക്കോസ് – 2 ടീസ്പൂൺ
- വെള്ളം – ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.