വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്സ് ആയാലോ? നല്ല സ്വാദുള്ള ബീഫ് കട്ലറ്റ് റെസിപ്പി നോക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ബീഫ് വേവിക്കണം. അൽപം ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് വേണം വേവിക്കാൻ. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.
ശേഷം മുട്ട നന്നായി അടിച്ചു മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ശേഷം സവാള വഴറ്റണം. സവാള വഴറ്റി കഴിയുമ്പോൾ കറിവേപ്പില ചേർത്ത് നന്നായി വഴറ്റണം. ഇനി മുളകുപൊടിയും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് കൊടുക്കാം.
വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. നന്നായി ഡ്രൈ ആകുന്നത് വരെ വഴറ്റികൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂട് മാറി കഴിഞ്ഞ് ഉരുളക്കിഴങ്ങു പൊടിച്ചു ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കണം. ഇനി ഉരുളകൾ ആക്കി കൈവെള്ളയിൽ വച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയിലാക്കാം. ഇനി അത് മുട്ടയിൽ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്സിൽ പൊതിഞ്ഞു എടുക്കുക. ശേഷം എണ്ണയിൽ വറുത്തു കോരിയെടുക്കാം.