Food

വീട്ടില്‍ അതിഥികൾ വരുമ്പോള്‍ വിളമ്പാന്‍ തയ്യാറാക്കാം ചിക്കന്‍ ചുക്ക

വീട്ടിൽ അതിഥികൾ വരുമ്പോൾ വിളമ്പാൻ കിടിലൻ സ്വാദിൽ ഒരു ചിക്കൻ റെസിപ്പി തയ്യാറാക്കിയാലോ? നല്ല എരിവും സ്വാദുമുളള ചിക്കൻ ചുക്ക.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1.5 കിലോ
  • സവാള – 4 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -3 ടേബിൾസ്പൂൺ
  • തക്കാളി -2 എണ്ണം
  • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി -3 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി -1 ടേബിൾസ്പൂൺ
  • ഗരം മസാലപ്പൊടി -1 ടീസ്പൂൺ
  • എണ്ണ -5 ടേബിൾസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി 4 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ഇട്ട് നന്നായി വറുത്തെടുക്കുക. വറുത്ത സവാള വേറെ പാത്രത്തിലേക്ക് മാറ്റുക. ചിക്കൻ വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല പ്പൊടി, കറിവേപ്പില, ചെറുതായി അറിഞ്ഞ തക്കാളി,1 ടേബിൾസ്പൂൺ എണ്ണ, വറുത്ത സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

മസാല പുരട്ടി വച്ച ഈ ചിക്കൻ 30 മിനിറ്റ് മാറ്റി വയ്ക്കുക. 30 മിനിറ്റിനു ശേഷം സവാള വറുത്ത എണ്ണ ചൂടാക്കി കറിവേപ്പിലയും മസാല പുരട്ടി വെച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് ചിക്കൻ വഴറ്റി എടുത്തതിനു ശേഷം ഒരു അടപ്പ് വെച്ച് അടച്ച് ചിക്കൻ വേവിച്ചെടുക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ അടപ്പു തുറന്നു ചാർ വറ്റിച്ച് ചിക്കൻ നന്നായി ഉലർത്തി എടുക്കുക.