ഇനി ബന് പെറോട്ട വീട്ടിൽ തയ്യാറാക്കാം, അതും വളരെ എളുപ്പത്തിൽ തന്നെ. നല്ല സോഫ്റ്റായ ബന് പെറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്കു മാവ് ചേർത്ത് യോജിപ്പിച്ചു കുഴച്ചു നല്ല സോഫ്റ്റാക്കി എടുക്കുക. അൽപം എണ്ണ തടവി അഞ്ചു മണിക്കൂർ അടച്ചു വയ്ക്കുക. അഞ്ചു മണിക്കൂറിനു ശേഷം പാൻ ചൂടാകാൻ വച്ചിട്ട് മാവിൽ നിന്ന് വലിയ ഒരു ഉരുള എടുത്ത് കിച്ചൻ കൗണ്ടറിൽ എണ്ണ തൂത്തു മാവിലും ചപ്പാത്തി കോലിലും എണ്ണ തടവി നല്ല നെറിയതായി പരത്തുക.
പരത്തിയ ശേഷംമും എണ്ണ തേക്കുക. എന്നിട്ടു രണ്ടു അറ്റത്തു നിന്നും മടക്കി നടുക്കലേക്കു വെച്ച് ഉരുട്ടി എടുത്തു ഉള്ളിലേക്കു ഒരു ഭാഗം ടക്ക് ഇൻ ചെയ്തു ഉരുളുകൾ ആക്കി വെച്ച ശേഷം ഇവ ഓരോന്നും കൈ വെള്ള കൊണ്ട് ഒന്ന് അമർത്തി പരത്തുക. ഒരുപാട് പരത്തണ്ട. കട്ടിക്ക് തന്നെ ഇരിക്കണം. ചൂടായ പാനിൽ ഇവ എണ്ണ തൂവി തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. എന്നിട്ടു കൈ കൊണ്ട് തട്ടി വിടർത്തി എടുക്കുക. ഏറ്റവും സോഫ്റ്റ് ബൻ പൊറോട്ട തയാർ.