എന്നും ഒരുപോലെയാണോ ലഞ്ച് കഴിക്കുന്നത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന വെജിറ്റബിൾ പുലാവ്.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക, വഴനയില ഇവ വഴറ്റുക. ഇതിലേക്ക് അണ്ടിപരിപ്പ് ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർക്കുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി വെന്തു ഉടഞ്ഞു തുടങ്ങുമ്പോൾ കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, മല്ലിയില, പുതിനയില എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക.
മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയതിനു ശേഷം കാൽ കപ്പ് തൈര് ചേർക്കുക. തൈരിലെ വെള്ളം നന്നായി വറ്റി കഴിയുമ്പോൾ മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ അരി ഇട്ട് യോജിപ്പിക്കുക. അരി 80% വേവാകുമ്പോൾ തീ കുറച്ച് പാത്രം അടച്ചുവച്ച് ആറു മിനിറ്റു കൂടി വേവിക്കുക. രുചികരമായ വെജിറ്റബിൾ പുലാവ് തയാർ.