കൊതുകുകളെ പിടിക്കാൻ സ്മാർട്ട് മെഷീനുകൾ അവതരിപ്പിച്ച് ഷാർജ. കൊതുകുനിവാരണ നടപടികൾ ശക്തമാക്കിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. നഗരത്തിൽ വിവിധയിടങ്ങളിലായി 90 സ്മാർട് മെഷീനുകൾ ആണ് സ്ഥാപിച്ചുത്.
തിരക്കേറിയ താമസ കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ കൊതുകുനശീകരണ യജ്ഞം. ഇതിന്റെ ഭാഗമായി 90 സ്മാർട്ട് മിഷ്യനുകളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. കൊതുക് നശീകരണത്തിനൊപ്പം കൊതുകുകളെ നിരീക്ഷിക്കുകയും ഏത് വിഭാഗത്തിൽപ്പെട്ടവയാണെന്ന് മനസ്സിലാക്കുക കൂടിയാണ് ലക്ഷ്യം. രോഗം പരത്തുന്ന കൊതുകുകളെ കണ്ടെത്താൻ ഇത് സഹായിക്കും എന്നാണ് വിലയിരുത്തൽ. ഇത്തരം മേഖലകളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കഴിയുമെന്ന് ഷാർജ മുനിസിപ്പിലിറ്റി അറിയിച്ചു.
ഫോഗിംഗ് അടക്കമുള്ള മറ്റ് കൊതുകു നശീകരണ പ്രവർത്തനങ്ങളും മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള മേഖലകളിൽ മരുന്ന് തളിക്കുന്നത് അടക്കമുള്ള നടപടികളും തുടങ്ങി. മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് മോണിറ്ററിംഗ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് നടപടി. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലി വിശദീകരിച്ചു.