കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് 1.8 കോടിയിലധികം വിശ്വാസികളാണെന്ന് അധികൃതർ. മദീന സന്ദർശിക്കാനെത്തുന്നവർ നഗരത്തിലെ ശരാശരി 10 ദിവസത്തിൽ കൂടുതൽ ഇപ്പോൾ താമസിക്കുന്നുമുണ്ട്. മദീനയിലെ ഏകദേശം 50% പദ്ധതികൾക്കും സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇസ്ലാമിന്റെ രണ്ടാമത്തെ ഏറ്റവും പുണ്യ പള്ളി സ്ഥിതി ചെയ്യുന്ന – സൗദിയിലെ മദീനയിൽ കഴിഞ്ഞ വർഷമെത്തിയ സന്ദർശകരുടെ എണ്ണത്തിൽ മുൻകാലത്തെ അപേക്ഷിച്ച് വർധനവുണ്ടെന്നാണ് അധികൃതർ അറിയിടിച്ചുള്ളത്. കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണം 18 ദശലക്ഷം വരെ എത്തി.
അതേസമയം മദീന സന്ദർശിച്ചവരുടെ നഗരത്തിലെ ശരാശരി താമസ കാലയളവ് 2019ൽ രണ്ട് ദിവസമായിരുന്നുവെങ്കിൽ ഇപ്പോൾ 10 ദിവസത്തിൽ കൂടുതൽ താമസിക്കുന്നുണ്ട്. മദീനയിലെ ഏകദേശം 50% പദ്ധതികൾക്കും സർക്കാർ ധനസഹായം നൽകുന്നുണ്ട്. നഗരത്തിലെ 200 ലധികം പുരാവസ്തു, ചരിത്ര സ്ഥലങ്ങൾ നവീകരണത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയിൽ 100 എണ്ണം വികസിപ്പിക്കുന്നതിനാണ് നിലവിൽ ശ്രമം നടത്തിവരുന്നത്.