ആവശ്യമായ ചേരുവകൾ
വഴുതനങ്ങ
ചെറിയുള്ളി
പച്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
കടുക്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
തയ്യാറാക്കേണ്ട രീതി
വഴുതനങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം നന്നായി കഴുകി എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർക്കാം. നന്നായി വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർക്കാം. പച്ച മണം മാറുമ്പോൾ വഴുതനങ്ങ ഇട്ടു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വഴുതനങ്ങ വേവിക്കാം. അവസാനമായി കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം.