ആവശ്യമായ ചേരുവകൾ
പാല് -ഒരു ലിറ്റർ
മിൽക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായത്
കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ
ബ്രഡ്
ബദാം പൊടിച്ചത്
പിസ്താ പൊടിച്ചത്
തയ്യാറാക്കേണ്ട രീതി
പാൽ തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം. കൂടെ മിൽക്ക് മെയിഡും ചേർക്കുക. നന്നായി തിളയ്ക്കുമ്പോൾ കസ്റ്റാർഡ് പൗഡറും പാലും ഒന്ന് മിക്സ് ചെയ്ത് ചേർക്കാം. ഇനി കുറുകി വരുന്നവരെ നന്നായി ഇളക്കി കൊടുക്കണം. ശേഷം തീ ഓഫ് ചെയ്യാം. ഇനി ബ്രെഡ് സൈഡ് കളഞ് രണ്ട് സൈഡും നന്നായി ടോസ്റ്റ് ചെയ്ത് എടുക്കുക. പുഡ്ഡിംഗ് ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പാല് മിക്സ് ഒഴിക്കാം. മുകളിൽ ബ്രഡ് നിരത്തി വെക്കുക. വീണ്ടും മിക്സ് ഒഴിക്കാം. ബ്രഡ് നന്നായി സോക്ക് ആവണം. ഇങ്ങനെ രണ്ടു ലെയർ തയ്യാറാക്കിയതിനുശേഷം ഏറ്റവും മുകളിലായി പാലിന്റെ മിക്സ് മുഴുവനായി ഒഴിക്കാം. ചൂടാറി ഒന്ന് കട്ടിയാകുമ്പോൾ മുകളിൽ ബദാം, പിസ്താ പൊടിച്ചത് ഡിസൈൻ ചെയ്ത് ഇട്ടു കൊടുക്കാം. ഇനി നന്നായി തണുപ്പിച്ചതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം.