2007 ഏപ്രിലിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരായത്. 2011ലാണ് ഇവർക്ക് ആരാധ്യ ജനിച്ചത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ കരിയര്‍ പോലും ത്യജിച്ച് മകളെ നോക്കി വീട്ടിലിരിക്കുന്ന ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് അഭിഷേക് നേരത്തെ പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്നതെന്നും അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നുമായിരുന്നു അഭിഷേകിന്റെ പരാമര്‍ശം.
എന്നാൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിച്ച് കാലമേറെയായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഇത്തരം വാര്‍ത്തകള്‍ക്ക് ബലമേകി. ഇപ്പോഴിതാ, ഐശ്വര്യയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അഭിഷേക്. സി.എൻ.ബി.സി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറയുന്നത്.
ഇത്തരം താരതമ്യപ്പെടുത്തലുകൾ ഉൾക്കൊള്ളാൻ എളുപ്പമല്ലായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. ’25 വർഷത്തോളമായി ഒരേ ചോദ്യംകേട്ട് ഇപ്പോൾ ഇക്കാര്യം എന്നെ ബാധിക്കാതെയായി. നിങ്ങൾ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കിൽ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയിൽ ഏറ്റവും മികച്ചതുമായി നിങ്ങൾ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായാണ് ഞാൻ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ’, അഭിഷേക് വ്യക്തമാക്കി.
content highlight: abhishek-bachchan-reacts-to-comparisons-with-aishwarya