India

സാറ്റലൈറ്റ് പേ ലോഡ് ബലൂൺ വന്ന് പതിച്ചത് വീടിന് മുകളിൽ; ചുവന്ന ബൾബ് മിന്നിയതോടെ പരിഭ്രാന്തിയിലായി ആളുകൾ | satellite payload balloon falls on house

മാന്റ് സെന്ററിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായതോടെയാണ് ബലൂൺ വീടിന് മുകളിൽ പതിച്ചത്

ബെം​ഗളൂരു: ടിഐഎഫ്ആറിൽ നിന്നുള്ള സാറ്റലൈറ്റ് പേലോഡ് ബലൂൺ കർണാടകയിലെ ബിദാറിൽ ഒരു വീടിന് മുകളിൽ വീണത് ഗ്രാമവാസികളിൽ പരിഭ്രാന്തി പരത്തി. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്. ഹൈദരാബാദിൽ നിന്നുള്ള ശാസ്ത്രീയ പഠനത്തിൻ്റെ ഭാഗമായി ബലൂണും യന്ത്രവും തിരിച്ചറിയുന്ന കത്തും കണ്ടെത്തി.

കേന്ദ്ര സർക്കാരിന്റെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് പറത്തിയ ബലൂൺ ആയിരുന്നു ഇത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ബീദറിലെ ഹോംനാബാദ് താലൂക്കിൽ ഉള്ള ജൽസംഗി ഗ്രാമത്തിൽ ഉള്ള വീടിന് മുകളിൽ ആണ് ബലൂൺ അവശിഷ്ടങ്ങൾ വന്ന് വീണത്. കമാന്റ് സെന്ററിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായതോടെയാണ് ബലൂൺ വീടിന് മുകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് അറിയിച്ചു. ബലൂണിന് മുകളിൽ ചുവന്ന ബൾബ് കത്തുന്നത് കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു.

സംഭവം വലിയ ആശങ്കയുണ്ടാക്കിയെങ്കിലും സുരക്ഷയ്ക്ക് അടിയന്തര ഭീഷണിയില്ലെന്ന് അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വീണുപോയ ബലൂണും അതിൻ്റെ ഘടകങ്ങളും പതിവ് ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമാണ്, പേലോഡിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉപകരണങ്ങൾ ശേഖരിക്കാൻ ടിഐഎഫ്ആർ സംഘത്തിൻ്റെ വരവും കാത്ത് നാട്ടുകാർ ശാന്തരായിരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

CONTENT HIGHLIGHT: satellite payload balloon falls on house