Sports

ചാമ്പ്യന്‍സ് ട്രോഫി ടീമിൽ സഞ്ജുവിന് ഇടമില്ല; മുഹമ്മദ് ഷമി തിരിച്ചെത്തി | champions trophy team announcement india

ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുക

മുംബൈ: അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ലയാളി താരം സഞ്ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെ.എൽ. രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്. പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

ശനിയാഴ്ച രാവിലെ സിലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണു ടീം പ്രഖ്യാപനം നടത്തിയത്. സിലക്ഷൻ കമ്മിറ്റി യോഗം നീണ്ടുപോയതോടെ 12.30ന് തീരുമാനിച്ചിരുന്ന വാർത്താ സമ്മേളനം മൂന്നു മണിയോടെയാണ് ആരംഭിച്ചത്. വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എല്‍. രാഹുൽ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാംപ്യൻസ് ട്രോഫി ടീമിലുണ്ട്. ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുക.

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം–

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ) യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.

CONTENT HIGHLIGHT: champions trophy team announcement india