സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പിനുള്ള ഇ-ഗവര്‍ണനന്‍സ് കരാറിലും നടത്തിപ്പിലും ഗുരുതര ക്രമക്കേടെന്ന് സി.ആന്റ് എ.ജിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിക്കെതിരേ സങ്കേതിക സര്‍വ്വകലാശാലാ അധികൃതര്‍. സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ മുന്‍ എം.പി എ.കെ.ജി സെന്ററിലേക്കും, സി.ഐ.ടി.യു ഓഫീസിലേയ്ക്കുമുള്ള യാത്രയ്ക്ക് യൂണിവേഴ്സിറ്റി വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെല്ലാം മറുപടിയായാണ് സര്‍വ്വകലാശാല വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. അതില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.
പരീക്ഷാ നടത്തിപ്പിന് സ്വകാര്യ ഏജന്‍സിയെ ഉപയോഗിക്കുന്നില്ല. യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ രണ്ട് asst.director മാരും Deputy registrar മുതലുള്ള സര്‍വ്വ കലാശാലാ ഉദ്യോഗസ്ഥരും ആണ് പരീക്ഷ നടത്തിപ്പ് ചുമതല നിര്‍വ്വഹിക്കുന്നത്. സര്‍വകലാശാല IT Joint Director ടെ നേതൃത്വത്തിലുള്ള IT വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സെര്‍വറുകളാണ് പരീക്ഷ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നത്. രാജ്യത്ത് ആദ്യമായി B. Tech ഫല പ്രഖ്യാപനം നടത്തുന്ന affiliated കോളേജുകളുള്ള സാങ്കേതിക യൂണിവേഴ്‌സിറ്റിയാണ് APJAKTU.
സര്‍വകലാശാല administration portal രൂപ കല്പന ചെയ്തു തന്നിട്ടുള്ള KELTRON ആണ്. ലോകപ്രശസ്തമായ കെല്‍ട്രോണ്‍ കമ്പനിയുമായി സര്‍വകലാശാലയ്ക്ക് time and material contract ആണുള്ളത്. സര്‍വകലാശാലയുടെ IT വിഭാഗത്തിന്റെ ശാക്തീക രണത്തിനും വിപുലീകരണത്തിനും ആയി KINFRA പാര്‍ക്കില്‍ പുതിയ ഉപക്യാമ്പസ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. തൃതല ഓഡിറ്റ് നടപ്പിലാക്കിയിട്ടുള്ളതാണ് സര്‍വകലാശാലയില്‍. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന audit querries ഓഡിറ്റ് റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കുന്നത് അപഹാസ്യമാണ്. സര്‍വ്വ കലാശാലയുടെ ആരംഭ ഘട്ടത്തില്‍ കരാര്‍നിയമനം നേടിയ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സര്‍വകലാശാല വാഹനം ഉപയോഗിച്ചുവെങ്കില്‍ അത് ഓഡിറ്റ് വിഭാഗം ചൂണ്ടി കാണിച്ചിട്ടുണ്ടാകും.
അത് തിരുത്തുകയും ചെയ്തിട്ടുണ്ടാകാം. അതിന് നാലഞ്ച് വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോ syndicate അംഗങ്ങളോ ഉത്തരം പറയുന്നതെങ്ങനെ?. Statutory യോഗങ്ങള്‍ ചേരുന്ന ദിവസം അംഗങ്ങള്‍ക്ക് നഗരത്തില്‍ നിന്നും ഏറെ ദൂരത്തു സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തേക്ക് എത്താന്‍ ഔദ്യോഗിക വാഹനം നല്‍കുന്നു എന്ന പരാതിയുമായി മുന്‍ chancellor ക്ക് മുന്നില്‍ ഒരു സംഘം ചെല്ലുകയും അദ്ദേഹം ശകാരിച്ചു വിടുകയും ചെയ്തിട്ടുള്ളതാണ്.
Syndicate അംഗങ്ങളുടെ കാലാവധി നാല് വര്‍ഷം ആണ്. അതു പൂര്‍ത്തിയാക്കുന്നദിവസം തന്നെ അവര്‍ സ്ഥാനം ഒഴിയും. ഇപ്പോഴത്തെ സിന്ഡിക്കേറ്റില്‍ Dean Research എന്ന നിലയില്‍ അംഗമായിരുന്ന Dr P R Shalij കാലാവധി അവസാനിപ്പിച്ച് സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയി പോയിരുന്നു. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ആയപ്പോള്‍ ex officio അംഗമായാണ് സിന്ഡിക്കേറ്റില്‍ ഇപ്പോള്‍ പങ്കെടുക്കുന്നത്. മുന്‍ വൈസ് ചാന്‍സലര്‍ Dr രാജശ്രീ യെ സുപ്രീം കോടതി സാങ്കേതിക കാരണങ്ങള്‍കൊണ്ട് പുറത്താക്കിയെങ്കിലും ജോലി ചെയ്ത കാലത്തെ ആനുകൂല്യങ്ങള്‍ നല്കാനും നിര്‍ദ്ദേശ്ശിച്ചി രുന്നു. കോടതിവിധികള്‍ക്കനുസൃതമായേ സര്‍വകലാശാല ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളൂ.
CONTENT HIGH LIGHTS;The allegations of SAVE groups formed to sling mud against institutions of higher education should be rejected; Technical University authorities reply to Save University Campaign Committee