കേരളത്തിന് സുപരിചിതമല്ലായിരുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയമായ ശിവസേന രൂപീകരിച്ച എം എസ് ഭുവനചന്ദ്രന്‍ ശിവസേന വിട്ടു. ബാല്‍ താക്കറേയുടെ ആശയങ്ങളോടുള്ള ആവേശമാണ് ശിവസേന തുടങ്ങാന്‍ ഭുവനചന്ദ്രനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഉദ്ദവ് താക്കറേയുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് 34 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ ശിവസേന വിടാനുള്ള കാരണം. ഹിന്ദുത്വം വിട്ടൊരു രാഷ്ട്രീയം ശിവസേനക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഉദ്ദവിന്റെ ശൈലി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എം.എസ്.ഭുവനചന്ദ്രന്‍ പറഞ്ഞു.
1987 മുതല്‍ ബാല്‍താക്കറേയുമായി സഹകരിച്ചിരുന്നു.1990ലാണ് ശിവസേനയുടെ കേരള ഘടകം രൂപീകരിച്ചത്. കേരള രാഷ്ട്രീയത്തിന് അന്യമായിരുന്ന സാമൂഹ്യസേവനങ്ങള്‍ പലതിനും തുടക്കമിട്ടത് എം.എസ്.ഭുവനചന്ദ്രനാണ്. ആദ്യമായി ആംബുലന്‍സ് സര്‍വീസ്, ആശുപത്രികളില്‍ അന്നദാനം,
സൗജന്യ രക്തദാനം തുടങ്ങിയതെല്ലാം ശിവസേനയിലൂടെ എം.എസ്.ഭുവനചന്ദ്രനാണ് ആരംഭിച്ചത്. കേരളത്തിന് അന്യമായിരുന്ന ഗണേശോത്സവം തുടങ്ങിയതും എം എസ് ഭുവനചന്ദ്രനാണ്.
ശിവസേന തുടങ്ങിയതു മുതല്‍ ഭുവനചന്ദ്രനോടൊപ്പം പ്രവര്‍ത്തിച്ച സംസ്ഥാന ജില്ലാ ഭാരവാഹികളെ എറണാകുളത്ത് 21ന് വിളിച്ചു ചേര്‍ത്ത് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് എം.എസ്.ഭുവനചന്ദ്രന്‍ അറിയിച്ചു. ഇത് രാഷ്ട്രീയ വിരമിക്കലല്ല എന്നും രാഷ്ട്രീയ ആത്മീയ സാംസ്‌കാരിക മേഖലകളില്‍ തുടര്‍ന്നും സജീവമായി ഉണ്ടാകുമെന്നും ഭുവനചന്ദ്രന്‍ പറഞ്ഞു.
CONTENT HIGH LIGHTS; Uddhav’s style weakens Hindutva: MS Bhuvanachandran quits Shiv Sena