India

ബൈക്കിലെത്തിയ 2 പേര്‍ പൊലീസുകാരിയുടെ മാല കവർന്നു, സംഭവം ചെന്നൈ താംബരത്ത് | men stole necklace of policewoman

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചെന്നൈ: ചെന്നൈയിൽ പൊലീസുകാരിയുടെ മാല കവർന്നു. താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ ആണ് ആക്രമിക്കെപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ  ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവരുകയായിരുന്നു. പൊലീസുകാരി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി  മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. ഡിഎംകെ ഭരണത്തിൽ പൊലീസുകാർക്ക് പോലും രക്ഷയില്ലെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തി.

 

content highlight : 2-men-on-bike-stole-necklace-policewoman-who-returned-home-after-duty-incident-happened-chennai